മലയാളിക്ക് എന്നും പ്രിയങ്കരിയാണ് മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജുവാര്യർ. ഓരോ വേഷപ്പകർച്ചകളിലൂടെ താരം എത്തുമ്പോഴും താരത്തിന് പ്രായം റിവേഴ്സ് ഗിയറിലാണോ സഞ്ചരിക്കുന്നത് എന്ന കാര്യത്തിൽ ആരാധകർക്ക് സംശയമാണ്. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ചിത്രവുമായി എത്തിയിരിക്കുകയാണ് മഞ്ജു ഇപ്പോൾ.
കറുപ്പ് നിറത്തിലുള്ള സാരിയിൽ വളരെ സുന്ദരിയാണ് താരം എത്തിയത്. സിമ്പിൾ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. മെറ്റൽ വളകളും ബൺ ഹെയർ സ്റ്റൈലും ഹെവി കമ്മലും താരത്തെ കൂടുതൽ സുന്ദരിയാക്കുന്നു.
‘പ്രായം വെറും നമ്പർ മാത്രം’ എന്ന ഒരു ആരാധകൻ കമന്റ് ചെയ്തപ്പോൾ ‘നടിമാരിലെ മമ്മൂട്ടി’ എന്നാണ് മറ്റൊരു ആരാധകൻ ചിത്രത്തിന് നൽകിയിരിക്കുന്ന കമന്റ്.
https://www.instagram.com/p/C19nh9PvPX8/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക