തിരുവനന്തപുരം: കോടതിയില്‍ സമര്‍പ്പിച്ച യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി യൂത്ത് കോണ്‍ഗ്രസ്സ്. എം.വി ഗോവിന്ദന് ഇന്ന് വക്കീല്‍ നോട്ടീസ് അയക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം.
ഗോവിന്ദന് മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. അതിനൊപ്പം അറസ്റ്റിനെതിരായ പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് തുടരും. ഇന്ന് കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. രാത്രി 8 മണിക്ക് ക്ലിഫ് ഹൗസിലേക്ക് സമരജ്വാല എന്ന പേരില്‍ നൈറ്റ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. 15 വരെയുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക