പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ഇന്ന് ഉന്നതതല യോഗം നടക്കും. മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് യോഗത്തിന്റെ പ്രധാന അജണ്ട.
ദേവസ്വം പ്രസിഡണ്ട്,സന്നിധാനം സ്പെഷ്യൽ ഓഫീസർ,ശബരിമല എഡിഎം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
അതേസമയം, മകരവിളക്ക് ദിവസം സ്വാമി അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ പന്തളത്തു നിന്നും പുറപ്പെടും.
ഈ മാസം 15 ന് വൈകീട്ട് ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക