പെൻഷനും ശമ്പളവും നൽകാൻ കേന്ദ്രസർക്കാർ ബുദ്ധിമുട്ടിക്കുന്നു എന്നും സാമ്പത്തികമായി ഞെരിക്കുന്നു എന്നുമുള്ള കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
കേരളത്തിനുവേണ്ടി ഹാജരായ കപിൽ സിബൽ സുപ്രീംകോടതി വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും സുപ്രീംകോടതി ഹർജി ഈ മാസം 25ന് പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു.
കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം ഇത് തള്ളിയിരുന്നു. ഇതേത്തുടർന്ന് കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിൽ സാധ്യതയുണ്ടെന്ന് നിയമപദേശം ലഭിച്ചതിന് പിന്നാലെ കേരളം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക