സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം ‘വരാഹം’-ത്തിൽ നടനും സംവിധയകനുമായ ഗൗതം വാസുദേവ മേനോനും. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഗൗതം മേനോൻ എത്തുന്നത്.
സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ ഴോണറിലാണ് കഥ പറയുന്നത്. ചിത്രത്തിൽ സുരേഷ് ഗോപി തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
നവ്യാനായർ, മാമാങ്കം എന്ന സിനിമയിലൂടെ ശ്രദ്ധേയ പ്രാചി ടെഹ്ലാൻ എന്നിവരാണ് സിനിമയിലെ നായികമാർ. ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റര്ടെയ്ന്മെന്റ് എന്നീ ബാനറുകളില്‍ വിനീത് ജയ്നും സഞ്ജയ് പടിയൂരും ചേർന്നാണ് വരാഹത്തിന്റെ നിര്‍മ്മാണം.
ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവരാണ് കഥ. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു സി കുമാർ ആണ്. അജയ് ഡേവിഡ് കാച്ചപ്പിളളിയാണ് ഛായാഗ്രാഹകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക