അടുക്കളയിൽ പാചകം എളുപ്പമാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമായ ഉപകരണമാണ് പ്രഷർകുക്കർ. പാചകം പ്രഷർ കുക്കറിലാക്കുന്നതിലൂടെ ധാരാളം ഇന്ധനം ലാഭിക്കാനും സാധിക്കും.
മണിക്കൂറുകൾ തീകത്തിച്ച് കഷ്ടപ്പെടുന്നത് മിനിറ്റുകൾ കൊണ്ട് വെന്തു കിട്ടും. പക്ഷേ പ്രഷർകുക്കർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടകാരിയുമാണ്.
പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്..
പ്രഷർ കുക്കറിൽ അമിതമായി സാധനങ്ങൾ നിറയ്ക്കുന്നത് ഒഴിവാക്കുക. കുക്കറിന്റെ അളവിന്റെ മൂന്നിൽ രണ്ട് ഭാഗം മാത്രം പാചകം ചെയ്യാനായി സാധനങ്ങൾ നിറയ്ക്കുക. പയർ പരിപ്പ് എന്നിവ വേവിക്കുമ്പോൾ ആവശ്യത്തിന് വെള്ളം വയ്ക്കുക.
കുക്കർ വിസിൽ അടിച്ചു കഴിഞ്ഞാൽ നീരാവി പെട്ടന്നു കളയാതിരിക്കുക. ഇങ്ങനെ പെട്ടെന്ന് തുറക്കുമ്പോൾ നീരാവി കയ്യിൽ തട്ടി കൈ പൊള്ളാനുള്ള സാധ്യതയും കുക്കർ കേടു വരാനുള്ള സാധ്യതയും കൂടുതലാണ്.
പ്രഷർ കുക്കർ ഈടു നിൽക്കാൻ വൃത്തിയായി സൂക്ഷിക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. വൃത്തിയാക്കാൻ എടുക്കുമ്പോൾ കുക്കറിന്റെ വാൽവ്, ഗാസ്ക്കറ്റ് എന്നിവ വേർപ്പെടുത്തിയെടുത്ത് ബ്രഷ് ഉപയോഗിച്ച് നന്നായി കഴുകുക. കുക്കർ കഴുകിയ ശേഷം ഉണങ്ങുന്നതിനായി കമഴ്ത്തി വയ്ക്കാം.
പാചകം കഴിഞ്ഞാൽ ഗാസ്കറ്റ് ഊരി വയ്ക്കണം. ഫ്രിഡ്ജിൽ വച്ചാൽ നന്ന്. കൂടതൽ ഈട് നിൽക്കും.
പ്രഷർ കുക്കറിലിട്ട് അരി വേവിക്കാൻ വയ്ക്കുമ്പോൾ നുരഞ്ഞു പൊങ്ങുന്നത് പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. ഇത് ഒഴിവാക്കാനായി ആദ്യം അരി മറ്റൊരു പാത്രത്തിലിട്ട് തിളപ്പിച്ച ശേഷം പത ഊറ്റി കളഞ്ഞ് കുക്കറിലിട്ട് വേവിച്ചെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക