ഏറെ നാളായി ആരാധകർ കാത്തിരുന്ന സന്തോഷവാർത്തയെത്തി. നടിയും അവതാരകയുമായ പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ശ്രീനിഷ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ചത്. പെണ് കുഞ്ഞാണെന്നും അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് അറിയിച്ചു.
“ഞങ്ങൾ വീണ്ടുമൊരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യത്തോടെയും ഇരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി” എന്നാണ് സന്തോഷം പങ്കുവച്ച് ശ്രീനിഷ് കുറിച്ചത്.
https://www.instagram.com/p/C2CuhQUIafL/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്. 2019ൽ ആയിരുന്നു പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം. ഇരുവരുടെയും ആദ്യത്തെ മകൾ നില സോഷ്യൽ മീഡിയയിലെ താരമാണ്. മറ്റ് സെലിബ്രിറ്റികളെ പോലെ കുഞ്ഞിനെ ക്യാമറകളിൽ നിന്നും പേളി മാറ്റി നിർത്തിയിരുന്നില്ല. അതിനാൽ നിലയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആരാധകർ കണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക