കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ തിരക്കുകൾക്കിടയിലാണ് നടൻ സുരേഷ് ഗോപി. കഴിഞ്ഞദിവസം വിവാഹ ചടങ്ങുകൾക്ക് മുന്നോടിയായി നടന്ന ഭാഗ്യയുടെ സംഗീത് ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽവളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജനുവരി 17നാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഭാഗ്യ സുരേഷ് വിവാഹിതയാകുന്നത്. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ്സാണ് ഭാഗ്യയുടെ വരൻ. കഴിഞ്ഞവർഷം സുരേഷ് ഗോപിയുടെ വീട്ടിൽ വച്ച് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തിയിരുന്നു.
സംഗീത് ചടങ്ങിനു ശേഷം നടന്ന ഭാഗ്യയുടെ ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് മകൾക്കൊപ്പം പോസ് ചെയ്യുന്ന സുരേഷ് ഗോപിയെയും ഭാര്യയെയും ചിത്രത്തിൽ കാണാം. വളരെ പെട്ടെന്ന് ആണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
https://www.instagram.com/p/C2CAFjrJURr/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക