ഏറെ ആരാധകരുള്ള താരമാണ് പേളി മാണി. പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനിഷ് അരവിന്ദിനും ഇവരുടെ മകൾ നിലയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്. തന്റെ ഓരോ കുഞ്ഞ് വിശേഷങ്ങളും പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
കുറച്ച് മാസങ്ങളായി പേളിയും ശ്രീനിഷും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു. കഴിഞ്ഞ ദിവസമാണ് തങ്ങൾക്ക് വീണ്ടും ഒരു പെൺകുഞ്ഞ് കൂടി പിറന്ന വിവരം ശ്രീനിഷ് ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തിയത്. ഇപ്പോഴിതാ കുഞ്ഞിനോടൊപ്പം ഉള്ള തന്റെ ആദ്യത്തെ ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് പേളി.
9 മാസങ്ങൾക്ക് ശേഷം ഞങ്ങൾ കണ്ടുമുട്ടി എന്നും ഞാൻ അവളെ ആദ്യമായി ചേർത്ത് പിടിക്കുന്ന നിമിഷമാണിത് എന്നും പേളി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
അവളുടെ ലോല ചർമ്മവും കുഞ്ഞുഹൃദയമിടിപ്പും എന്റെ വിലയേറിയ നിമിഷങ്ങളിൽ ഒന്നായി ഞാൻ ഓർക്കുമെന്നും ഒരു പെൺകുഞ്ഞിന്റെ കൂടി അമ്മയായതിൽ താൻ സന്തോഷിക്കുന്നു എന്നും പേളി പറഞ്ഞു. തങ്ങളുടെ ചെറിയ കുടുംബത്തെ സ്നേഹിക്കുന്ന ആരാധകർക്ക് നന്ദി പറയാനും പേളി മറന്നില്ല. നിരവധി പേരാണ് ചിത്രത്തിന്കമന്റുകളുമായി രംഗത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക