കോട്ടയം: അമൃത അമൃത എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി അഭിലാഷിനെയാണ് കോട്ടയം റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്.
മധുരയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന അമൃത എക്സ്പ്രസ്
കോട്ടയം വിട്ടപ്പോഴായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിനിയായ യുവതിയോട് ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍വച്ച് പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു.
തുടര്‍ന്ന് കായംകുളം റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ യുവതി പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക