വാഗമണ്ണിന്റെ മനംമയക്കുന്ന ഭംഗി പറന്നു കാണാം. അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് വാഗമൺ വേദിയാകുന്നു. മാർച്ച് 14, 15, 16, 17 തിയതികളിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.
ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി പാരാഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്റോ സ്പോർട്സ് അഡ്വഞ്ചർ ഫെസ്റ്റിവലാണ് നാല് ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ.
പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്ന് അന്തർ ദേശീയ തലത്തിൽ പ്രശസ്തരായ നൂറിലധികം ഗ്ലൈഡർമാർ പരിപാടിയുടെ ഭാഗമാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ആറ് ഇനങ്ങളിലായി പാരാഗ്ലൈഡിങ്ങുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.
കേരളത്തിലെ ഏറ്റവും മികച്ച പാരാഗ്ലൈഡിങ് ഡെസ്റ്റിനേഷനാണ് വാഗമണ്‍. കേരളത്തിനകത്തും പുറത്തും നിന്ന് പാരാഗ്ലൈഡിങ് സീസണ് സമയത്ത് നിരവധി സഞ്ചാരികളാണ് എത്തിച്ചേരുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് ആറായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ പകരം വെയ്ക്കുവാനില്ലാത്ത കാഴ്ചകള്‍ക്കും പേരുകേട്ടതാണ്. പൈൻമരങ്ങള്,തേയിലത്തോട്ടങ്ങള്‍, ടീ ഗാര്ഡന് ലെയ്ക്ക്, തങ്ങളുപാറ, ഇല്ലിക്കല്‍ കല്ല, മാര്‍മല വെള്ളച്ചാട്ടം, കുരിശുമല, മുരുകന് മല, അഡ്വഞ്ചര്‍ പാര്‍ക്ക്, ചില്ലുപാലം എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ വാഗമണ്ണില്‍ കാണാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക