വിറ്റാമിന്‍ ബിയുടെ കുറവ് നിരവധി പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. വിറ്റാമിന്‍ ബി കോംപ്ലക്സ് ഒരു കൂട്ടം വിറ്റാമിനുകളെയാണ് സൂചിപ്പിക്കുന്നത്. ഇവയില്‍ ഓരോന്നിനും നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേക പങ്കുണ്ട്. രക്തം മുതല്‍ നമ്മുടെ മെറ്റബോളിസം വരെ നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് വിറ്റാമിന്‍ ബി ആവശ്യമാണ്.
വിറ്റാമിന്‍ ബിയുടെ കുറവു മൂലം അമിത ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം. വിളര്‍ച്ച ഉണ്ടാകുന്നതിന്റെ കാരണവും ചിലപ്പോള്‍ വിറ്റാമിന്‍ ബിയുടെ കുറവാകാം. വിറ്റാമിന്‍ ബിയുടെ കുറവ് മൂലം ചര്‍മ്മം ചൊറിയുക, നിറം മാറുക തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം. ചിലരില്‍ വിറ്റാമിന്‍ ബിയുടെ കുറവ് മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം.
വിറ്റാമിന്‍ ബിയുടെ കുറവ് തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, മൂഡ് ഡിസോര്‍ഡര്‍ തുടങ്ങിയവ ഉണ്ടാകാം. ഓര്‍മ്മ ശക്തി കുറയുക, മറവി രോഗം തുടങ്ങിയവയും വിറ്റാമിന്‍ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്. വിറ്റാമിന്‍ ബിയുടെ കുറവ് മൂലം വായ്പ്പുണ്ണ് വരാനുള്ള സാധ്യതയും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക