വേഷത്തിൽ ആയാലും മേക്കപ്പിന്റെ കാര്യത്തിലായാലും പുത്തൻ പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടമുള്ള താരമാണ് പ്രയാഗ മാർട്ടിൻ. നിരവധി തവണ വെറൈറ്റി ലുക്കുകളുടെ പേരിൽ താരം വാർത്ത മാധ്യമങ്ങളിൽ ഇടം നേടിയിട്ടുണ്ട്. അത്തരത്തിൽ ഒരു പുത്തൻ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
ഇത്തവണ മുടിയിലാണ് താരം പരീക്ഷണം നടത്തിയിരിക്കുന്നത്. പലരും ഒന്ന് കൈ വിറച്ചു മാത്രം പരീക്ഷിക്കുന്ന ഹെയർ സ്റ്റൈൽ പുഷ്പം പോലെ തന്റെ തലമുടിയിൽ തീർത്തുകൊണ്ടാണ് സലൂണിൽ നിന്നുള്ള മിറർ സെൽഫി പ്രയാഗ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പോസ്റ്റ് ചെയ്തത്.
സൈഡ് ഷേവ് എന്ന സ്റ്റൈലാണ് താരം ഇത്തവണ തന്റെ തലമുടിയിൽ പരീക്ഷിച്ചിരിക്കുന്നത്.’ദെയർ’ എന്ന് മാത്രം കുറിച്ചുകൊണ്ട് താരം പങ്കുവെച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വേഷത്തിലും മേക്കപ്പിലും പലവിധ പരീക്ഷണങ്ങൾ താരം ചെയ്യുമ്പോഴും തങ്ങളുടെ മുൻപിൽ എത്തിയ പഴയ ആ നാടൻ പെൺകുട്ടിയെ തങ്ങൾ മിസ് ചെയ്യാറുണ്ട് എന്നാണ് ആരാധകർ പറയാറ്. പക്ഷേ പുതിയ പരീക്ഷണങ്ങൾ പ്രയാഗക്ക് എപ്പോഴും ഒരു ഹരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക