ലൈറ്റുകൾ വീടിന് ഒരു പ്രത്യേക ഭംഗി തന്നെയാണ്. വെളിച്ചത്തിനു വേണ്ടി മാത്രമല്ല വീടിനു മോടി കൂട്ടാനും ലൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. വിപണിയിൽ നിന്ന് വ്യത്യസ്ഥ തരത്തിലുള്ള ലൈറ്റുകൾ ലഭിക്കുന്നുണ്ട്. ലൈറ്റുകൾ തിരഞ്ഞെടുക്കാം
ഗ്ലാസ് കൊണ്ടുണ്ടാക്കിയ വര്‍ണഭംഗിയുള്ള ലൈറ്റു കാണൂ. ഇവ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നു മാത്രം. പാര്‍ട്ടികള്‍ക്കും അലങ്കാരങ്ങള്‍ക്കും ഇവ ഉപയോഗിക്കാം. എന്നാല്‍ വോള്‍ട്ടേജ് കൂടിയ ബള്‍ബ് ഇതില്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. നല്ല വെളിച്ചം വേണമെങ്കില്‍ ഹാലൊജന്‍ ലൈറ്റുകള്‍ ഉപയോഗിയ്ക്കാം ഇവ മെറ്റല്‍ ഷേഡുകളിലാണ് കൂടുതല്‍ നന്നായിരിക്കുക.
പ്ലാസ്റ്റിക് ഉപയോഗിച്ചും വിളക്കുകള്‍ ഉണ്ടാക്കാം. ഇവയ്ക്കു വില കുറവാണെന്നു മാത്രമല്ല, ദീര്‍ഘകാലം നില നില്ക്കകയും ചെയ്യും. പാത്രങ്ങളുണ്ടാക്കാനുപയോഗിക്കുന്ന സെറാമിക് കൊണ്ടുണ്ടാക്കിയിരിക്കുന്ന വിളക്കുകളുണ്ട്. ഇവയും വിവിധ വര്‍ണങ്ങളില്‍ ലഭിക്കും.
പേപ്പറിലുണ്ടാക്കിയിരിക്കുന്ന വിളക്കുകള്‍ വില കുറവാണ്. ഭംഗിയും നല്‍കും. ഉപയോഗശൂന്യമായ കുപ്പികള്‍, പ്രത്യേകിച്ച് വൈന്‍ കുപ്പി പോലുള്ളവ ലൈറ്റുകളായി ഉപയോഗിക്കാം. ചിലവു കുറഞ്ഞ രീതിയിലെ ഒരു അലങ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക