നാലുമണി ചായക്കൊപ്പം കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ചായക്കടി തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം തന്നെ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിനുശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്ത് ഒരു കുക്കറിൽ പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കാം.
വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് നല്ലതുപോലെ ഉടച്ചെടുക്കണം. ഇതിലേക്ക് പാകത്തിന് ഉപ്പ്, അല്പം കുരുമുളകുപൊടി, വറ്റൽ മുളക് ചതച്ചത്, കുറച്ച് മൈദ, മല്ലിയില അരിഞ്ഞത്, കുറച്ച് അരിപ്പൊടിഎന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുത്തതിനു ശേഷം ഇഷ്ടമുള്ള ഷേപ്പിൽ പരത്തിയെടുക്കാം.
ഇനി ഇത് എണ്ണയിൽ ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുക്കാം. രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ചായ കടി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക