ധാരാളം ജൈവ വളങ്ങൾ ഉണ്ടാക്കാനുള്ള മാലിന്യങ്ങള്‍ അടുക്കളയില്‍ നിന്ന് ലഭിക്കാറുണ്ട്. ഇവ ഉപയോഗിച്ചു ചെടികളുടെ വളര്‍ച്ചക്കും മികച്ച വിളവ് തരാനുമുതകുന്ന ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ തയ്യാറാക്കാം.പച്ചക്കറിച്ചെടികളുടെ പെട്ടന്നുള്ള വളര്‍ച്ചക്ക് ഉത്തമമാണിത്.
മുട്ടത്തോട്, ചായച്ചണ്ടി, പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് തൊലി, ഉള്ളി തൊലി, പഴത്തൊലി, പയറിന്റെ അവശിഷ്ടങ്ങള്‍ എന്നിവയൊക്കെ
ജൈവ വളങ്ങൾ ഉണ്ടാക്കാനുള്ള മാലിന്യങ്ങൾ ആണ്.
ആദ്യ ഈ ജൈവമാലിന്യങ്ങള്‍ വെയിലത്തിട്ട് ഉണക്കുക. പൊടിഞ്ഞുകിട്ടാനാണു ഉണക്കുന്നത്. അഞ്ച് ദിവസത്തെ ഉണക്കിന് ശേഷം ഇവ ഒരു മിക്സിയിലിട്ട് നന്നായി പൊടിക്കണം.
ഒരു ബക്കറ്റ് എടുത്ത് കാല് ഭാഗം പച്ചച്ചാണകമിടുക. ഇതിലേയ്ക്ക് പൊടിച്ചു വെച്ചിരിക്കുന്നവ മാലിന്യക്കൂട്ടുമിട്ട് അല്‍പ്പം വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി അടച്ചുവെക്കണം. രണ്ടു ദിവസം കൂടി ഈ മിശ്രിതം ഇളക്കി അടച്ചു വെക്കാം. മുന്നാം ദിവസം ബക്കറ്റുതുറന്ന് നോക്കിയാല്‍ നല്ല കുഴമ്പു രൂപത്തിലായിട്ടുണ്ടാവും ഈ മിശ്രിതം.
ബക്കറ്റിലെ കുഴമ്പു രൂപത്തിലുള്ള മിശ്രിതത്തിലേയ്ക്ക് കൂടുതല്‍ വെള്ളമൊഴിച്ച് നേര്‍പ്പിച്ചു തെളി ആവശ്യാനുസരണം ഉപയോഗിക്കാം. ഒരു കപ്പ് മിശ്രിതത്തിലേയ്ക്ക് നാല് – അഞ്ച് കപ്പ് വെള്ളമെന്ന കണക്കിന് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക