ഉന്നാവോ: തമിഴ്നാട്ടിൽ നിന്ന് വെടിമരുന്നുമായി അയോധ്യയിലേക്ക് പുറപ്പെട്ട ട്രക്ക് കത്തിനശിച്ചു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ വെച്ചാണ് സംഭവം.
പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയിൽ കരിമരുന്ന് പ്രയോഗം നടത്താനായി കൊണ്ടുപോയ വെടിമരുന്നുകളാണ് കത്തിനശിച്ചത്.
ട്രക്കിന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയിലെ സരയൂ ഘട്ടിൽ കരിമരുന്ന് പ്രയോഗം നടത്താൻ അധികൃതർ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക