ഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അച്ഛനമ്മമാര്‍ക്ക് അവിടെ പോകണമെന്ന് ആഗ്രഹമുണ്ടെന്നും അതിനാല്‍ പ്രതിഷ്ഠാ ചടങ്ങിന് ശേഷം ഭാര്യയ്ക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി പ്രതികരിക്കുന്നത്.
എന്നാല്‍ നിലവില്‍ അരവിന്ദ് കെജ്രിവാളിന് അയോധ്യയിലെ ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല. പക്ഷേ ജനുവരി 22ന് മറ്റുപരിപാടികള്‍ ഒഴിവാക്കണമെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചടങ്ങ് രാഷ്ട്രീയവത്കരിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക