സാധാരണ ഭക്ഷണങ്ങളിൽ പൊതു ഘടകമായ കാന്താരിയ്ക്ക് ഔഷധ ഗുണങ്ങൾ ഒരുപാടുണ്ട്. കാപ്സിസിൻ എന്ന ഘടകമാണ് കാന്താരി മുളകിന് ഗുണങ്ങൾ നൽകുന്നത്. ഒരുപാട് ഔഷധ ഗുണങ്ങളുള്ള കാപ്സിസിൻ ഒരു വേദനാസംഹാരികൂടിയാണ്.
കാന്താരിയിൽ അടങ്ങിയിരിക്കുന്ന കാപ്സിസിൻ പെട്ടന്ന് ദഹിക്കാൻ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും കാന്താരി കഴിക്കുന്നത് വളരെ ഉപകാരപ്പെടും. വൈറ്റമിനുകളാൽ സമ്പുഷ്ടമാണ് കാന്താരിയിൽ കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
പ്രമേഹ രോഗികൾക്കും കാന്താരി ഭക്ഷണത്തിൽ ദിവസേന ഉൾപ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കാന്താരിയ്ക്ക് കഴിയും. രക്തസമ്മർദ്ദം കുറയ്ക്കാനും, അമിതമായി വർധിക്കുന്ന ശരീരഭാരം കുറയ്ക്കാനും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക