ലോകത്തെ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. കുവൈത്ത് ദീനാർ ആണ് പട്ടികയിൽ ഒന്നാമത്. വർഷങ്ങളായി ലോക കറൻസികളിൽ ശക്തമായ സാന്നിധ്യമാണ് കുവൈത്ത് ദീനാറിനുള്ളത്.
യു.എസ് ഡോളറിന് പകരമായി ലഭിച്ച വിദേശ കറൻസിയുടെ യൂണിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. 3.25 ഡോളറിന് തുല്യമാണ് ഒരു കുവൈത്ത് ദീനാർ.
2023 മേയിൽ ഫോബ്സ് പുറത്തിറക്കിയ പട്ടികയിലും കുവൈത്ത് ദീനാർ ഒന്നാം സഥാനത്തായിരുന്നു. കറന്‍സി പട്ടികയില്‍ രണ്ടാം സ്ഥാനം ബഹ്റൈന്‍ ദിനാറും മുന്നാം സ്ഥാനം ഒമാനി റിയാലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക