വിക്രം ചിത്രം തങ്കലാന്റെ ഓടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്. ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്.
സംവിധായകൻ പാ രഞ്ജിത്തും നടൻ വിക്രമും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടെയാണ് തങ്കലാൻ.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന തങ്കലാന്റെ ഛായാഗ്രഹണം എ കിഷോർ കുമാറും എഡിറ്റിംഗ് ശെൽവ ആർകെയും നിർവ്വഹിക്കുന്നു. തമിഴ് പ്രബയുടേതാണ് തിരക്കഥ. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക