ഇന്ന് പാചകം ചെയ്യാൻ വിവിധ തരത്തിലുള്ള എണ്ണകൾ ഉപയോഗിക്കുന്നവരാണ് നാം. ഏത് എണ്ണ ഉപയോഗിക്കാമെങ്കിലും ചിലത് ഉയർന്ന അളവിൽ ശരീരത്തിന് ഗുണങ്ങൾ നൽകുന്നു. അത്തരിലൊരു എണ്ണയാണ് സോയാബീൻ എണ്ണ. സോയാബീൻ ചെടിയുടെ വിത്തുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് ഈ എണ്ണ.
പോളി-അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുള്ള എണ്ണയാണ് സോയാബീൻ ഓയിൽ. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിയ വിറ്റമിൻ കെയുടെ ഉറവിടമാണ് സോയാബീൻ ഓയിൽ. എല്ലുകൾ പൊടിയുന്നത് തടയാൻ ഇതിന് കഴിയുന്നു.
നിരവധി സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളിലെ പ്രദാന ഘടകമാണ് സോയാബീൻ ഓയിൽ. ചർമ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട വിറ്റാമിൻ ഇ, ആൻറി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
മുടികൊഴിച്ചിലിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് സോയബീൻ ഓയിൽ ഉപയോഗിക്കാം. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒമേഗ-3, വിറ്റാമിൻ ഇ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക