ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘എൽഎൽബി’ (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്)ലെ ഗാനം പുറത്തിറങ്ങി. കൈലാസ് മോനോൻ സംഗീതം പകർന്ന ‘പാറുകയായ് പടരുകയായ്’ എന്ന ഈ തകർപ്പൻ ഗാനം നരേഷ് അയ്യരും വൈഷ്ണവ് ഗിരീഷും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
മനു മഞ്ചിത്തിന്റേതാണ് വരികൾ. ഒരു കൂട്ടം കോളേജ് വിദ്യാർഥികൾ ചുവടുവച്ച ഗാനം പ്രേക്ഷകശ്രദ്ധ ആകർഷിക്കുകയാണ്. ഫറൂഖ് എസിപിയായ എഎം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘എൽഎൽബി’.
ഈ ചിത്രം രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് നിർമിക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്.
റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെയു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ് രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക