അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യ ആതിഥേയത്വം വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിന്റെ കവാടങ്ങൾ ജനങ്ങൾക്ക് തുറന്നു നൽകുന്നതും പ്രധാനമന്ത്രിയാകും.
ദിവസങ്ങൾക്ക് മുമ്പ് ശ്രീകോവിലിൽ സ്ഥാപിച്ച രാമക്ഷേത്രത്തിലെ രാമലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മോദി രാവിലെ 10:25 ന് അയോധ്യയിലെത്തും.
നാളെ ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങുകൾക്കിടെ 84 സെക്കൻഡ് ആയിരിക്കും പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ ദൈർഘ്യം. ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആരതി നടത്തും. 56 വിഭവങ്ങളോടുകൂടിയ നിവേദ്യമാകും ആദ്യം രാംലല്ലയ്ക്ക് നേദിക്കുക.
അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകളുടെ ഒരുക്കങ്ങൾ ഇന്ന് അന്തിമഘട്ടത്തിലേക്ക് കടന്നു. പുതിയ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധി വരുത്തൽ ചടങ്ങുകൾ അടക്കം രാവിലെ മുതൽ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക