നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഒരോ അപ്ഡേറ്റ്സും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്.
ചിത്രത്തിന്റെ രാണ്ടാമത്തെ ഷെഡ്യൂളും പൂർത്തിയായെന്ന വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മഞ്ജു വാര്യരും പൃഥ്വിരാജും പ്രാധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ദീപക് ദേവാണ്. എമ്പുരാന്റെ ബിജിഎം സെറ്റ് ആയികൊണ്ടിരിക്കുകയാണെന്ന കാര്യം കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവച്ചിരുന്നു.
ലൂസിഫറിൽ കുറച്ച് ലിമിറ്റേഷനൊക്കെയുണ്ടായിരുന്നു. എന്നാൽ, ഇത്തവണ അങ്ങനെയൊന്നുമില്ല. എവിടെ വേണമെങ്കിലും പോയി റെക്കോർഡ് ചെയ്യാനുള്ള പെർമിഷൻ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ വർക്ക് ചെയ്ത് കൊണ്ടിരിക്കുകയാണെന്ന് ദീപക് ദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക