ഒരാളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമർഹിക്കുന്ന പ്രക്രിയയാണ് ഉറക്കം. ശരിയായ ഉറക്കം ആരോഗ്യപരമായ ജീവിതത്തിന് ഏറെ അത്യാവശ്യമാണ് എന്നാൽ ജീവിത രീതിയിൽ തിരക്ക് വർദ്ധിച്ചതിനാൽ ഇന്ന് പലരും കൃത്യമായി ശ്രദ്ധ നൽകാത്തതും ഉറക്കിന്റെ കാര്യത്തിലാണ്.
ചിലര്‍ ആവശ്യത്തിലേറെ ഉറങ്ങുമ്പോൾ ചിലര്‍ക്ക് ഉറങ്ങാനേ സമയമം ലഭിക്കാറില്ല. മറ്റ് ചിലരാകട്ടെ പലപ്പോഴും വൈകി ഉറങ്ങി വളരെ താമസിച്ച് ഉണരുന്ന ഒരു രീതി പിന്തുടരുന്നവരുമായിരിക്കും.
എന്നാൽ ഉറക്കത്തിന്റെ കാര്യത്തില്‍ വാസ്തു വലിയ പങ്ക് വഹിക്കാന്‍ സാധിക്കുന്നുണ്ട്. വാസ്തുശാസ്ത്രപ്രകാരം നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഏത് ദിക്കിലേക്കാണ് കിടന്ന് ഉറങ്ങേണ്ടത് എന്ന് നോക്കാം.
വാസ്തു പറയുന്നത് അനുസരിച്ച്, ഉറങ്ങുന്ന ദിശയ്ക്ക് വളരെ പ്രാധാന്യമുണ്ട്. സന്തോഷവും സംതൃപ്തവുമായ ജീവിതം നയിക്കാന്‍ ഏത് ദിശയിലാണ് ഉറങ്ങേണ്ടതെന്ന് വാസ്തു പറയുന്നു.
ഇനി ഏത് ദിശയിൽ തലവച്ച് ഉറങ്ങണം എന്നതിനെ കുറിച്ച് നോക്കാം. ഏറ്റവുമധികം ആളുകൾ സംശയിക്കുന്ന കാര്യമാണിത്. തലവെച്ചുറങ്ങാൻ ഏറ്റവും ഉത്തമമായത് തെക്ക് ദിക്കാണ്.
ശാസ്ത്രമനുസരിച്ച് കിഴക്ക് ദേവന്മാരും തെക്ക് പിതൃക്കളും പടിഞ്ഞാറ് ഋഷിമാരും നിൽക്കുന്നു. വടക്ക് ദിക്ക് ആരുടേയും പ്രത്യേക സ്ഥാനമല്ല. കിടക്കുമ്പോൾ കാൽ വെക്കുവാൻ വടക്ക് വശം നല്ലതാണ്.
തെക്ക് ദിശയിൽ തലവെച്ചാൽ പിതൃക്കളുടെ പ്രീതി ലഭിക്കും. എന്നാൽ കിഴക്ക് പടിഞ്ഞാറ് ദിശയിലെ കിഴക്ക് ദേവസ്ഥാനമായതു കൊണ്ട് അവിടേക്ക് കാൽവെക്കുന്നത് നിഷിദ്ധമാണെന്ന് കരുതുന്നു
വാസ്തു പ്രകാരം ഊര്‍ജത്തിന്റെയും ശക്തിയുടെയും ഉറവിടം കിഴക്ക് ഭാഗമാണ്. ഈ ദിശയില്‍ ഉറങ്ങുമ്പോള്‍ തല വയ്ക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും രാവിലെ സുഖം തോന്നും.
ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തരണം ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്ന പരിഹാരങ്ങളില്‍ ഒന്നാണ് ഇത്. ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്ഥാനം നല്ലതാണ്. അതുകൊണ്ട് കിഴക്കോട്ട് തലവെച്ച് ഉറങ്ങുന്നതിന് സംശയിക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക