തൃശൂർ: ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കൊരട്ടി കൊഴുപ്പിള്ളി സ്വദേശി ഷീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ബിനു ഓടിരക്ഷപ്പെട്ടു.
ബിനു ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച രണ്ടു മക്കൾക്കും പരുക്കേറ്റു. ഇവരെ കൊരട്ടിയിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചു. ഇതിൽ ഒരു കുട്ടിയുടെ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
ഷീജയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മറ്റാനുള്ള നടപടിയിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക