കോണ്‍ഗ്രസ് നേതാക്കളായ കെ സി. വേണുഗോപാല്‍, കനയ്യ കുമാര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഡിജിപിക്ക് നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
പ്രകോപനം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസുകാര്‍ക്ക് നേരെ ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഭാരത് ജോഡോ ന്യായ് യാത്ര അസമിലെ ഗുവാഹത്തിയിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.
യാത്രയുടെ പത്താംദിവസമായ ഇന്നലെ ഗുവാഹത്തിയില്‍ കടക്കാന്‍ അനുവദിക്കാതെ രാഹുലിനെയും സംഘത്തെയും പൊലിസ് തടഞ്ഞിരുന്നു. ഗുവാഹതിയിലേക്കുള്ള പാതയില്‍ ഒന്നിലധികം മടക്ക് ബാരിക്കേഡുകള്‍ തീര്‍ത്താണ് വന്‍ പൊലിസ് സന്നാഹം യാത്ര തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക