സുരക്ഷാലംഘനങ്ങൾ ചൂണ്ടിക്കാട്ടി എയർ ഇന്ത്യക്ക് ഡിജിസിഎ പിഴ ചുമത്തി. 1.10 കോടി രൂപയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർ ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്നത്. എയർ ഇന്ത്യയിലെ സുരക്ഷാ ലംഘനങ്ങളെ കുറിച്ച് എയർ ഇന്ത്യയിൽ തന്നെ ജീവനക്കാരൻ സ്വമേധയാ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്.
ചില ദീർഘദൂര സർവീസുകളിൽ സുരക്ഷാലംഘനം നടക്കുന്നതായി എയർ ഇന്ത്യയിലെ തന്നെ ഒരു ജീവനക്കാരൻ ചൂണ്ടിക്കാട്ടിയത് അനുസരിച്ച് ഡിജിസിഎ അന്വേഷണം നടത്തുകയും എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക