മണിപ്പൂരിലെ അസം റൈഫിൾസ് ബറ്റാലിയനിൽ ആറ് സഹപ്രവർത്തകരെ വെടി വെച്ചശേഷം സൈനികൻ സ്വയം വെടിയുതിർത്ത് മരിച്ചു. ഇന്ന് രാവിലെ അവധി കഴിഞ്ഞ് ചുരാചന്ദ്പൂരിലെ വീട്ടിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത ശേഷം സ്വയം വെടിയുതിർത്ത് മരിച്ചത്.
പരിക്കേറ്റ ആറ് ജവാന്മാരെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് എന്നും ഇവരാരും മണിപ്പൂരികൾ അല്ലെന്നും റൈഫിൾസ് പി ആർ ഒ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവരാരും മണിപ്പൂരിൽ നിന്നുള്ളവരല്ല എന്ന വസ്തുത കണക്കിലെടുത്ത് ഈ ദൗർഭാഗ്യകരമായ സംഭവത്തെ നിലവിലുള്ള സംഘർഷവും ആയി ബന്ധപ്പെടുത്തരുതെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക