ഹിന്ദുക്കള്‍ ഏത് കര്‍മ്മം ആചരിക്കുന്നതിന് മുമ്പും സ്മരിക്കുന്ന ദൈവരൂപമാണ് ഗണപതി. വിഗ്നേശ്വരന്റെ അനുഗ്രഹമില്ലാതെ ഒരു കാര്യവും നന്നായി ആരംഭിക്കാൻ കഴിയില്ലെന്നാണ് പരമ്പരാഗത വിശ്വാസം. വിഘ്നേശ്വര പ്രീതിക്കായി നടത്തുന്ന ഏറ്റവും പ്രധാന വഴിപാട് ഗണപതി ഹോമമാണ്. ഏതു താന്ത്രികമംഗള കര്‍മ്മത്തിനും ഒഴിച്ചുകൂട്ടാന്‍ പറ്റാത്തതാണ് ഗണപതി ഹോമം. വിഘ്നങ്ങൾ ഇല്ലാതാക്കാൻ വിഘ്നേശ്വരന് പൂജ ചെയ്യണമെന്ന് വിശ്വാസം.
ഉദ്ദിഷ്ടകാര്യത്തിനും മംഗല്യസിദ്ധിയ്ക്കും പിതൃപ്രീതിയ്ക്കും സന്താന സൗഭാഗ്യത്തിനും ഗൃഹനിര്‍മ്മാണത്തിനു മുന്‍പും ഗൃഹപ്രവേശനത്തിനു ശേഷവും ഗണപതിഹോമം നടത്താറുണ്ട്. തേങ്ങ, ശര്‍ക്കര, തേന്‍, കരിമ്പ്, അപ്പം, അട, എള്ള്, പഴം എന്നീ അഷ്ടദ്രവ്യങ്ങളാണ് ഗണപതിഹോമം നടത്താനായി കുണ്ഡത്തില്‍ ഹോമിക്കുന്നത്. ഇവയില്‍ നിന്ന് ഉയരുന്ന പുക അണുനാശിനിയാണ്.
ജ്വലിയ്ക്കുന്ന അഗ്നിയില്‍ ഹോമിക്കുന്ന ഹവിസില്‍ നിന്ന് ഉയരുന്ന പുക അന്തരീക്ഷത്തേയും ശ്വസിയ്ക്കുന്ന വ്യക്തികളുടെ ശരീരത്തേയും ബുദ്ധിയേയും മനസ്സിനേയും ശുദ്ധീകരിക്കുന്നു എന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക