വാബീറ്റാഇന്‍ഫോ, സന്ദേശക്കൈമാറ്റ സംവിധാനമായ വാട്സാപ്പില്‍ രണ്ടു പുതിയ മാറ്റങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്ന് അറിയിപ്പ് .പുതിയ മാറ്റങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് ആന്‍ഡ്രോയിഡ് ഓഎസില്‍ ലഭ്യമായ വാട്സാപ്പിന്റെ ബീറ്റാ പതിപ്പിലാണ് (2.24.9.22).ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ പോലും ഫയല്‍ കൈമാറ്റം നടത്താനുള്ള അവസരമാണ് ഇവയില്‍ പ്രധാനപ്പെട്ടത്.
കോണ്ടാക്ട്സിനെക്കുറിച്ച് നോട്ടുകള്‍ എഴുതാനുള്ള ഫീല്‍ഡ് കൊണ്ടുവരുന്നു എന്നതാണ് രണ്ടാമത്തേത്.ലോക്കല്‍ നെറ്റ്വര്‍ക്ക് വഴിയായിരിക്കും ഇന്റര്‍നെറ്റ് ഇല്ലാത്തപ്പോള്‍ ഫയല്‍ ട്രാന്‍സ്ഫര്‍ നടത്താന്‍ സാധിക്കുക. ഈ ഫീച്ചര്‍ എനേബ്ള്‍ ചെയ്യണമെങ്കില്‍ പ്രത്യേക പെര്‍മിഷന്‍സ് നല്‍കേണ്ടി വരും എന്നാണ് സൂചനകൾ പറയുന്നത്.
അടുത്തുള്ള ഒരു വാട്സാപ്പ് ഉപയോക്താവിന് ഫോട്ടോകള്‍, ഡോക്യുമെന്റുകള്‍, തുടങ്ങിയവ ഇന്റര്‍നെറ്റ് ഇല്ലെങ്കിലും കൈമാറാനുള്ള അവസരം ആയിരിക്കും ലഭിക്കുക.ഫീച്ചര്‍ അവതരിപ്പിക്കുന്നത് സെല്ല്യുലര്‍ അല്ലെങ്കില്‍ ഒരുതരം ഇന്റര്‍നെറ്റ്കണക്ഷനും ഇല്ലാത്തപ്പോഴും ഇതു ചെയ്യാന്‍ സാധിക്കുന്നരീതിയിൽ ആയിരിക്കും. ഇന്റര്‍നെറ്റ് വഴിയല്ലാത്ത ഫയല്‍ ട്രാന്‍സ്ഫര്‍ ഒരു ഓപ്റ്റ്-ഇന്‍ ഓപ്ഷന് ആയിരിക്കും. അതായത്, ഉപയോക്താവ് ബോധപൂര്‍വ്വം സമ്മതം നല്കി പ്രവര്‍ത്തിപ്പിക്കേണ്ട ഒന്നായിരിക്കും ഈ ഫീച്ചർ. ഐ.ഓ.എസിന്റെ എയർ ഡ്രോപ്പ് സംവിധാനത്തിന് സമാനം ആയിരിക്കുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക