കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള അവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ചു. 1,132 പേരാണ് രാജ്യത്താകമാനം മെഡലുകൾക്ക് അർഹരായത്. കേരളത്തിൽനിന്ന് വിശിഷ്ട സേവനത്തിന് രണ്ടുപേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കും പോലീസ് മെഡൽ ലഭിച്ചു.
വിശിഷ്ട സേവനത്തിന് എഡിജിപി ഗോപേഷ് അഗ്രവാൾ, എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് എന്നിവരാണ് മെഡൽ നേടിയത്. സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കിയത് ഐജി എ അക്ബർ, എസ് പിമാരായ ആർ ഡി അജിത്ത്, ബി സുനിൽകുമാർ, എസിപി ഷീൻ തറയിൽ, ഡിവൈഎസ്പി സുനിൽകുമാർ സി കെ, എ എസ് പി വി സുഗതൻ, ഡിവൈഎസ്പി സലീഷ് എൻ എസ്, രാധാകൃഷ്ണപിള്ള എ കെ, എ എസ് ഐ ബി സുരേന്ദ്രൻ, ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ പി എഎസ് ഐ മിനി കെ എന്നിവരാണ്.
ഇതുകൂടാതെ കേരളത്തിൽനിന്ന് അഗ്നിശമനസേനാ വിഭാഗത്തിൽ സ്തുത്യർഹ സേവനത്തിന് നാല് മെഡലുകളും വിശിഷ്ട സേവനത്തിന് ഒരു മെഡലും ലഭിച്ചിട്ടുണ്ട്. ജിജി എൻ, പി പ്രമോദ്,അനിൽകുമാർ എസ്,അനിൽ പി മണി എന്നിവർക്ക് സുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചപ്പോൾ എഫ് വിജയകുമാറിനാണ് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക