ശിവകാർത്തികേയന്റെ പുതിയ ചിത്രം അയലാൻ ഒടിടിയിലേക്ക്. സൺനെക്സ്റ്റാണ് അയലാന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന അയലാൻ ഫെബ്രുവരി 12 മുതൽ ഒടിടിയിൽ പ്രദർശിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ശിവകാർത്തികേയൻ നായകനായ വ്യത്യസ്തമായ ഒരു ചിത്രമാണ് അയലാൻ. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് നായക കഥാപാത്രത്തെ അവതരിപ്പിച്ച ശിവകാർത്തികേയൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
രാകുൽ പ്രീത് സിംഗാണ് ചിത്രത്തിൽ നായികയായി എത്തിയത്. കൊടപടി ജെ രാജേഷാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രാഹണം: നിരവ് ഷാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക