എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സ്വഭാവസവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ സഹായകമാകും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ രാശിഫലം പരിശോധിക്കാം.
മേടം: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ഇടവം: കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മിഥുനം: കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം, യാത്രാപരാജയം ഇവ കാണുന്നു.
കർക്കടകം: കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, നേട്ടം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
ചിങ്ങം: കാര്യതടസ്സം, അലച്ചിൽ, ധനതടസ്സം, ചെലവ്, മനഃപ്രയാസം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, പാഴ്ചെലവ് ഇവ കാണുന്നു.
കന്നി: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം ഇവ കാണുന്നു.
തുലാം: കാര്യവിജയം, ബന്ധുസമാഗമം, മത്സരവിജയം, സ്ഥാനക്കയറ്റം, ബിസിനസ്സിൽ മികവ് ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
വൃശ്ചികം: കാര്യപരാജയം, നഷ്ടം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു.
ധനു: കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, ശത്രുശല്യം, അഭിമാനക്ഷതം, നഷ്ടം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
മകരം: കാര്യവിജയം, സന്തോഷം, സ്ഥാനക്കയറ്റം, ബന്ധുസമാഗമം, ധനയോഗം, മത്സരവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
കുംഭം: കാര്യവിജയം, അംഗീകാരം, മത്സരവിജയം, തൊഴിൽ ലാഭം ഇവ കാണുന്നു. ആഗ്രഹങ്ങള് നടക്കാം
മീനം: കാര്യതടസ്സം, നഷ്ടം, അപകടഭീതി, അഭിമാനക്ഷതം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക