മലേഷ്യയിലെ ലോക പ്രശസ്ത തീർത്ഥാടന കേന്ദ്രമാണ് ബട്ടു ഗുഹകൾ. ശ്രീമുരുകന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഗുഹയ്ക്കുള്ളിലുള്ളത്. വർഷം തോറും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടം സന്ദർശിക്കാൻ വരുന്നത്. ഇന്ത്യൻ വിനോദസഞ്ചാരികളുടെ ഹൃദയത്തിൽ വളരെ സവിശേഷമായ ഒരു സ്ഥാനം നേടിയിട്ടുണ്ട് ബട്ടു ഗുഹകൾ.
മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ ദൂരെ സെലാൻഗോറിലാണ് ഗുഹയും അനുബന്ധ ക്ഷേത്രവുമുള്ളത്. മുരുകൻ വസിക്കുന്ന പത്താമത്തെ ഗുഹയെന്നാണ് ബാത്തു ഗുഹ അറിയപ്പെടുന്നത്. അതിൽ ആദ്യ ആറെണ്ണം ഇന്ത്യയിലും ബാക്കിയുള്ളത് മലേഷ്യയിലും ആണ് ഉള്ളത്. 1890-ൽ തമ്പുസാമി പിള്ളൈ എന്ന ധനികനായ തമിഴ് വംശജനാണ് മുരുകനെ ഈ ഗുഹയിൽ പ്രതിഷ്ഠിച്ചത്.
400 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതായി കരുതപ്പെടുന്ന പ്രകൃതിദത്ത ചുണ്ണാമ്പുകല്ല് കൊണ്ടാണ് ഗുഹ നിർമിച്ചിരിക്കുന്നത്. ഈ സമുച്ചയത്തിൽ നിരവധി വലിയ ഗുഹകളും ചെറിയ ഗുഹകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക