ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ 2024 ജനുവരി 29-ന് C3 എയർക്രോസ് മിഡ്-സൈസ് എസ്യുവിയുടെ ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഈ കാർ ഓട്ടോമാറ്റിക് ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പിലോ 25,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാൻ കഴിയും.
C3 എയർക്രോസിന്റെ ഓട്ടോമാറ്റിക് പതിപ്പ് രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. മാക്സ്, പ്ലസ് എന്നിവ. ഫീച്ചറുകളുടെ കാര്യത്തിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതുക്കിയ 7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, സെൻസർ ഘടിപ്പിച്ച റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവയാണ് എസ്യുവിയിൽ സജ്ജമാക്കിയിരിക്കുന്നത്. റൂഫ് മൗണ്ടഡ് റിയർ എസി വെന്റുകൾ, യുഎസ്ബി ചാർജിംഗ്, റിയർ വൈപ്പർ, വാഷർ തുടങ്ങിയവ 7 സീറ്റർ എസ്യുവിയിൽ സജ്ജീകരിച്ചിരിക്കുന്നു. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളാണ് എസ്യുവിയിൽ നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക