തിരുവനന്തപുരം: ഗവർണർക്ക് സുരക്ഷയൊരുക്കാൻ ആദ്യ സിആർപിഎഫ് സംഘം രാജ്ഭവനിൽ എത്തി. 30 പേരടങ്ങുന്ന സംഘമാണ് രാജ്ഭവനിൽ എത്തിയിരിക്കുന്നത്.
അതിനിടെ ഗവർണർക്കെതിരെ തിരുവനന്തപുരത്തും എസ്.എഫ്.ഐ പ്രതിഷേധം. സംഭാരവുമായി പ്രതിഷേധിക്കാൻ നിന്ന SFI പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം നിലമേലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയെ വിളിച്ച് ഗവർണർ പരാതി പറഞ്ഞിരുന്നു. തുടർന്നാണ് കേന്ദ്ര സർക്കാർ ഇടപെട്ട് Z പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക