സൈബർ ലോകത്ത് പണം തട്ടിപ്പിന്റെ വാർത്തകൾ എന്നും കേൾക്കാറുണ്ട്. ഓരോ ദിവസവും മോഷ്ടാക്കൾ പുതിയ പുതിയ കെണികൾ വിരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അടുത്തിടെയായി വിഡിയോ കോളിലൂടെയുള്ള പണം തട്ടിപ്പാണ് വ്യാപകമാകുന്നത്. അത് സംബന്ധിച്ച പരാതികൾ വ്യാപകമായതോടെ കേരളാ പൊലീസ് തന്നെ ജാഗ്രതാ നിർദേശം നൽകി രംഗത്ത് എത്തിയിരിക്കുകയാണ്.
തട്ടിപ്പ് രീതി എങ്ങനെ ?
അപരചിതർ സോഷ്യൽ മീഡിയയിൽ വിഡിയോ കോൾ ചെയ്യും. ഉടൻ തന്നെ വിഡിയോ കോൾ വരുമ്പോൾ ആരാണെങ്കിലും കോൾ എടുക്കും. മറുതലയ്ക്കൽ നഗ്നമായി നിൽക്കുന്ന സ്ത്രീയെയോ കാണുന്നത്. വിഡിയോ കോളിൽ നമ്മുടെ മുഖം തെളിയുന്നതോടെ അവർ ഇത് സ്ക്രീൻഷോട്ട് എടുക്കും. സ്ക്രീൻഷോട്ടിൽ നാം നഗ്നരായി നിൽക്കുന്ന അപരിചിതരുമായി വിഡിയോ കോൾ ചെയ്യുന്നത് പോലെയാകും കാണപ്പെടുക. ഈ സ്ക്രീൻഷോട്ട് ഉപയോഗിച്ചാണ് പിന്നീടുള്ള ബ്ലാക്ക്മെയിലിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക