ബെംഗളൂരൂ: കര്‍ണാടകയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ വൻ സ്ഫോടനം. അപകടത്തില്‍ രണ്ട് മലയാളികള്‍ ഉൾപ്പെടെ മൂന്ന് പേര് മരിച്ചെന്നാണ് റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിട്ടം പൂര്‍ണമായും കത്തിനശിച്ചു.
സ്വാമി (55), വർഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. മലപ്പുറം സ്വദേശിയുടെ ഫാമിലെ പടക്ക നിർമ്മാണശാലയിലാണ് സ്ഫോടനമുണ്ടായത്.
വേനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം. സോളിഡ് ഫയർ വർക്ക് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഫാം ഉടമയടക്കം രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക