ചോറിനോടൊപ്പം ഫിഷ് ഫ്രൈ കൂടി ഉണ്ടെങ്കിൽ പിന്നെ കുശാലായി. വ്യത്യസ്തമായ രുചിയിൽ കിടിലൻ ഒരു ഫിഷ് ഫ്രൈ ഉണ്ടാക്കി നോക്കിയാലോ. പച്ച കുരുമുളക് ഇട്ടാണ് ഫിഷ് ഫ്രൈ ഉണ്ടാക്കുന്നത്.
ഇതിനായി ആദ്യം തന്നെ മീൻ നന്നാക്കിയതിനുശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കണം. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അല്പം പച്ച കുരുമുളക്, ചെറിയ കഷ്ണം ഇഞ്ചി, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, അല്പം ചെറിയ ഉള്ളി, കുറച്ച് കറിവേപ്പില, പാകത്തിന് ഉപ്പ്, ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം.
ശേഷം വൃത്തിയാക്കി മാറ്റിവെച്ചിരിക്കുന്ന മീനിലേക്ക് ചേർത്ത്കൊടുക്കാം. അല്പം നാരങ്ങാ നീര് കൂടി ചേർത്തതിനുശേഷം നല്ലതുപോലെ തിരുമ്മി യോജിപ്പിച്ചെടുക്കാം. ശേഷം എണ്ണയിലിട്ട് സാധാരണ മീൻ വറുക്കുന്നത് പോലെ വറുത്തെടുക്കാം. രുചികരമായ പച്ചകുരുമുളകിട്ട ഫിഷ് ഫ്രൈ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക