ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള ബാംബൂ കോർപ്പറേഷനിൽ പി എസ് സി പരീക്ഷയില്ലാതെ ജോലി നേടാൻ അവസരം ഒരുക്കുന്നു. കേരള ബാംബൂ കോർപ്പറേഷനിൽ സെയിൽസ് റെപ്രസെന്ററ്റീവ് പോസ്റ്റിലേക്ക് ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
നേരിട്ട് ഇന്റർവ്യൂ വഴിയാണ് താൽക്കാലിക നിയമനം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 9 അപേക്ഷ സമർപ്പിക്കാവുന്നതാണ്. 60 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനത്തിനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
മാർക്കറ്റിംഗ് അല്ലെങ്കിൽ എംബി എ മാർക്കറ്റിങ്ങിൽ സ്പെഷ്യലൈസേഷൻ ഉള്ളവർക്കും ബിസിനസ് മാനേജ്മെന്റിൽ ബിരുദവും രണ്ട് വർഷത്തെ പ്രവർത്തിപരിചയത്തോടെ സെയിൽസും യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകുന്നതിനു മുൻപ് ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ച് മനസ്സിലാക്കിയതിനു ശേഷം http://recruitopen.com/cmd/ksbc1.html എന്ന വെബ്സൈറ്റ് വഴി ഫീസ് ഇല്ലാതെ ഫെബ്രുവരി 9 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക