ഹൃത്വിക് റോഷൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഫൈറ്റര്‍. ഫൈറ്ററിന്റെ പ്രധാന പ്രത്യേകത അതിലെ ആകാശ ദൃശ്യങ്ങള്‍ ആണ് എന്നാണ് വിവരം. ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ മികച്ച കളക്ഷൻ നേടി മാറുകയാണെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഹൃത്വിക്കിന്റെ ഫൈറ്റര്‍ 215 കോടി രൂപയിലധികം സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ നിന്ന് ഫൈറ്ററിന് 151 കോടി രൂപയിലധികം നേടാനായി എന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദിന്റെ പുതിയ ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായികയായി എത്തിയിരിക്കുന്നത്. സത്ചിത് പൗലോസാണ് ഛായാഗ്രാഹണം. അനില്‍ കപൂറും ഫൈറ്ററിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൃത്വിക് റോഷന്റെ ഫൈറ്ററില്‍ സഞ്ജീദ ഷെയ്ക്കും നിര്‍ണായക വേഷത്തില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക