മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് നല്ല ചൂട് ചായ കുടിച്ചിട്ടായിരിക്കും. അഞ്ചും ആറും ഗ്ലാസ് ചായ ദിവസേന കുടിക്കുന്ന ആളുകളുമുണ്ട്. പലരും ദഹന പ്രശ്നങ്ങളെ പരിഹരിക്കാനായാണ് രാവിലെ വെറും വയറ്റില്‍ ചായ അകത്താക്കുന്നത്. ഇവിടെയിതാ ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന തുളസി ചായയെ പരിചയപ്പെടാം…
ഹോളി ബേസിൽ, അല്ലെങ്കിൽ തുളസി മനസിന്റെ സ്ട്രെസ് കുറയ്ക്കാന്‍ പേരുകേട്ടതാണ്. കൂടാതെ ദഹനത്തിനും പ്രതിരോധശേഷിക്കും ഇവ ഉപകാരപ്പെടും. അതുപോലെ തന്നെ, അശ്വഗന്ധയിലും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രണ്ടും കൂടി ഒത്തുചേർന്നത്, അണുബാധകൾക്കെതിരായ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുകും ദഹനം മെച്ചപ്പെടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക