ആരോഗ്യപരമായ കാരണങ്ങളാൽ മാർച്ച് വരെ പ്രഭാസ് ഇൻഡസ്ട്രിയിൽ നിന്ന് ഇടവേളയെടുക്കുന്നതായാണ് റിപ്പോർട്ട്. തന്റെ പുതിയ ചിത്രമായ സലാറിന് ലഭിച്ച പ്രതികരണങ്ങളിൽ താരം സന്തുഷ്ടനാണെന്നും റിപോർട്ടുകളിൽ പറയുന്നു.
കൽക്കി 2898 എഡി എന്ന ചിത്രമാണ് പ്രഭാസിന്റേതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ചിത്രം മെയ് 9 നാണ് റിലീസ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക