കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് കുറച്ചു. ഹജ്ജിനുള്ള വിമാന നിരക്ക്1,27,000 രൂപയായി എയർ ഇന്ത്യ പുതുക്കി നിശ്ചയിച്ചു.
കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്രയ്ക്ക് 165000 രൂപ ടിക്കറ്റ് ചാർജ് നൽകണമെന്നായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ അറിയിച്ചത്. 38000 രൂപ കുറച്ച് 127000 രൂപ ആണ് ഇനി തീർത്ഥാടകർ യാത്രാകൂലി ആയി നൽകേണ്ടി വരിക.
ടിക്കറ്റ് ചാർജ് കുറച്ചെങ്കിലും മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ 40,000 രൂപ ഇപ്പോഴും തീർഥാടകർ അധികം നൽകണം.
കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വഴി ഹജ്ജിന് പോകുന്നവർ 86000 രൂപയാണ് യാത്രാകൂലിയായി നൽകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക