മഞ്ഞുവീഴ്ച ആസ്വദിക്കാൻ താൽപ്പര്യമുള്ളവരെ സ്വാഗതം ചെയ്യുകയാണ് ജമ്മു കാശ്മീർ. ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയ്ക്കാണ് ജമ്മു കാശ്മീരിലെ ഉദംപൂർ സാക്ഷ്യം വഹിച്ചിരിക്കുന്നത്.
ജമ്മു കാശ്മീരിലെ പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ബാരമുള്ള-ബനിഹാൽ ട്രെയിൻ സർവീസുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
ട്രെയിൻ യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ശ്രീനഗറും, റിയാസി ജില്ലയിലെ ഗുൽമാർഗ് ഗ്രാമവും മഞ്ഞണിഞ്ഞ് നിൽക്കുകയാണ്. വിനോദസഞ്ചാരികളുടെ പറുദീസിയായ ഈ പ്രദേശങ്ങളിലേക്ക് ജനുവരി-മാർച്ച് സീസണുകളിൽ യാത്ര ചെയ്യുന്നതാണ് ഏറെ ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക