കൊല്ലം: കൊല്ലത്ത് നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരണം. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പറവൂർ സ്വദേശിയായ ആൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ ദിവസം നാലുവയസ്സുകാരന്റെ അഞ്ച് വയസ്സുള്ള സഹോദരനും മരണപ്പെട്ടിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നിൽ ഷിഗെല്ലയാണോ എന്നറിയാൻ ആരോഗ്യവകുപ്പ് വിശദപരിശോധന നടത്തിവരികയാണ്.
പരവൂർ കോട്ടപ്പുറം സ്വദേശികളായ ദമ്പതിമാരുടെ അഞ്ചുവയസ്സുള്ള കുട്ടിയാണ് മരണപ്പെട്ടത്. കോട്ടപ്പുറം ഗവ. എൽ.പി.സ്കൂളിലെ വിദ്യാർഥിയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സ്കൂളിൽവെച്ച് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഉടൻ രക്ഷിതാക്കൾ വീട്ടിലേക്ക് എത്തിച്ചു. പിന്നീട് പരവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക