മുംബൈ: ബോളിവുഡ് നടിയും മോഡലുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു. സെർവിക്കൽ ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. 32 വയസ്സായിരുന്നു. പൂനത്തിൻറെ മാനേജർ മരണ വാർത്ത സമൂഹ മാധ്യമത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 2013 മുതൽ സിനിമയിൽ സജീവമായിരുന്ന പൂനം പാണ്ഡെ ഒടുവിൽ അഭിനയിച്ചത് ദ ജേർണി ഒഫ് കർമ എന്ന ചിത്രത്തിലാണ്. 2022-ൽ ലോക്ക് അപ്പ് എന്ന ടീവി ഷോയിലും വന്നിരുന്നു.
നിരവധി വിവാദങ്ങളിലും പൂനം ശ്രദ്ധാ കേന്ദ്രമായി മാറിയിരുന്നു. 2011-ൽ ഇന്ത്യൻ ടീം ലോകകപ്പ് സ്വന്തമാക്കിയാൽ താൻ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു, ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പല സൈഡുകളിൽ നിന്നും ഉയർന്ന എതിർപ്പിനെത്തുടർന്ന് ഇതിൽ നിന്നും പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക