ചിമ്പു നായകനാകുന്ന പുതിയ ചിത്രമാണ് ‘എസ്ടിആർ 48’. ചിമ്പു ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവര്‍ത്തകർ പുറത്തു വിട്ടു.
കമലഹാസന്റെ പ്രൊഡക്ഷൻ കമ്പനിയായ രാജ് കമൽ ഫിലിം ഇന്റർനാഷണൽ നിർമ്മിച്ച് ദേസിങ് പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിമ്പുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. ഇരട്ട സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകൾ ഉണ്ട്.
കമലഹാസനും ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്. ചിമ്പുവിന്റെ കരിയറിലെ 48 മത് ചിത്രമായതിനാലാണ് ‘എസ്ടിആർ 48 ‘ എന്ന താത്കാലികമായ പേര് ചിത്രത്തിന് നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക